മരടില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാന്‍ കുളത്തിലേയ്ക്ക് മറിഞ്ഞുണ്ടായ ദാരുണ മരണത്തിനു പിന്നാലെ കോട്ടയത്തും സ്‌കൂള്‍ ബസ് അപകടം. വാനിന്റെ പിന്‍വാതില്‍ തുറന്ന് രണ്ട് കുട്ടികള്‍ പുറത്തേക്ക് വീണു. ഇവര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
ആറാം ക്ലാസുകാരി ആവണി, നാലാം ക്ലാസ് വിദ്യാര്‍ഥിനി ജോബിറ്റ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവരെ കാഞ്ഞിരപ്പിള്ളി ജനറല്‍ ആശുപുത്രിയില്‍ പ്രവേശിപ്പിച്ചു.














