റിസര്‍വ് ചെയ്ത ടിക്കറ്റ് മറ്റൊരാള്‍ക്ക് കൈമാറാം, പുതിയ സംവിധാനവുമായി റെയില്‍വേ

ന്യൂഡല്‍ഹി: പല അസൗകര്യങ്ങള്‍ കൊണ്ടും റിസര്‍വ് ചെയ്ത ട്രെയിന്‍ ടിക്കറ്റുകള്‍ നമ്മളില്‍ പലര്‍ക്കും യാത്രയുടെ അവസാന നിമിഷം റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. നിശ്ചിത സമയ പരിധി കഴിഞ്ഞിരിക്കുമെന്നതിനാല്‍ ടിക്കറ്റിന്റെ കാശ് തിരികെ ലഭിക്കാറുമില്ല. ഇതിനൊരു പരിഹാരമായിരിക്കുകയാണ് റെയില്‍വേയുടെ പുതിയ സംവിധാനത്തിലൂടെ.

റിസര്‍വ് ചെയ്ത ടിക്കറ്റില്‍ എന്തെങ്കിലും കാരണം കൊണ്ട് യാത്ര ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ ടിക്കറ്റ് മറ്റൊരാള്‍ക്ക് കൈമാറാനുള്ള സൗകര്യമാണ് ഇന്ത്യന്‍ റെയില്‍വേ ഒരുക്കിയിരിക്കുന്നത്. റെയില്‍വേ അഡ്മിനിസ്ട്രേഷന്റെ അധികാരമുള്ള റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍മാര്‍ക്കാണ് ഇതിനുള്ള അധികാരം.

ഒരു വ്യക്തിക്ക്, തനിക്കുറപ്പായ ടിക്കറ്റ് മറ്റൊരു കുടുംബത്തിന് കൈമാറാന്‍ സാധിക്കും. ഇത് കുടുംബത്തിലെ അച്ഛനോ അമ്മയ്ക്കോ സഹോദരനോ സഹോദരിക്കോ ആവാം. എന്നാല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പായി ഈ വ്യക്തി ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഇത് സംബന്ധിച്ച്‌ അപേക്ഷ സമര്‍പ്പിക്കണമെന്ന് മാത്രം. ഒരു വിവാഹ പാര്‍ട്ടിയുടെ ഭാഗമായുള്ള യാത്രക്കാരനാണെങ്കില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്ബ് എഴുതിയ അപേക്ഷയ്ക്കൊപ്പം ട്രെയിന്‍ ടിക്കറ്റ് ആ സംഘത്തിലെ മറ്റൊരാള്‍ക്ക് നല്‍കാം.

ഒരു വിദ്യാര്‍ത്ഥിയ്ക്ക് അതേ സ്ഥാപനത്തിലെ മറ്റൊരു വിദ്യാര്‍ത്ഥിയ്ക്ക് ട്രെയിന്‍ ടിക്കറ്റ് കൈമാറ്റം ചെയ്യണമെങ്കില്‍ സ്ഥാപന മേധാവിയുടെ അനുമതി ലഭിച്ചിരിക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ടിക്കറ്റ് കൈമാറ്റം ചെയ്യണമെങ്കില്‍ ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്ബ് അപേക്ഷ സമര്‍പ്പിച്ച്‌ ടിക്കറ്റ് ആവശ്യക്കാര്‍ക്ക് കൈമാറാം. എന്നാല്‍ ഒരിക്കല്‍ മാത്രമേ ടിക്കറ്റ് കൈമാറാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ എന്ന് റെയില്‍വേ പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *