റിസര്‍വ്​ ബാങ്ക്​ റിപ്പോ നിരക്ക്​ കുറച്ചു

മുംബൈ: റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കില്‍ തുടര്‍ച്ചയായ അഞ്ചാം വട്ടവും റിസര്‍വ് ബാങ്ക് കുറവ് വരുത്തി. 25 ബേസിസ് പോയിന്‍റിന്‍റെ (0.25 ശതമാനം) കുറവാണ് പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് വരുത്തിയത്. റിവേഴ്​സ്​ റിപ്പോ 4.9 ശതമാനമായും കുറഞ്ഞു.

ഇതോടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 5.15 ശതമാനമായി കുറഞ്ഞു. നിലവില്‍ ഇത് 5.40 ശതമാനമായിരുന്നു. കഴിഞ്ഞ തവണ 35 ബേസിസ് പോയിന്‍റി​​െന്‍റ കുറവാണ് പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് വരുത്തിയത്.
വാണിജ്യ ബാങ്കുകളുടെ വായ്പ പലിശ നിരക്കില്‍ കുറവുണ്ടായേക്കും. നേരത്തെ റിപ്പോ നിരക്ക്​ കുറച്ചെങ്കിലും ബാങ്കുകള്‍ അതിനുസൃതമായി വായ്​പ പലിശകള്‍ കുറക്കാന്‍ തയാറായിരുന്നില്ല. എസ്​.ബി.ഐ മാത്രമാണ്​ റിപ്പോ നിരക്കിനനുസരിച്ച്‌​ പലിശാ നിരക്ക്​ കുറച്ചത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *