വനിത ടി20 പോരാട്ടം :ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് വിജയം


സൂററ്റ്: വനിത ടി20 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത്, പരമ്ബര സ്വന്തമാക്കി ഇന്ത്യ. സൂററ്റില്‍ നടന്ന അഞ്ചാം മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുത്തു. മറുപടി നല്‍കാന്‍ ഇറങ്ങിയ ഇന്ത്യ 17.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ആറ് മത്സരങ്ങളുടെ പരമ്ബരയില്‍ ഇന്ത്യ മൂന്നെണ്ണത്തില്‍ ജയിച്ചു. രണ്ടും മൂന്നും മത്സരങ്ങള്‍ മഴ കാരണം തടസ്സപ്പെട്ടു. കഴിഞ്ഞ മത്സരത്തില്‍ 51 റണ്‍സിനും,ആദ്യ മത്സരത്തില്‍ 11 റണ്‍സിനുമാണ് ഇന്ത്യന്‍ വനിതകള്‍ ജയിച്ചത്.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (34) ആണ് ജയം എളുപ്പമാക്കിയത്. ഷെഫാലി വര്‍മ (14), സ്മൃതി മന്ഥാന (7), ജമീമ റോഡ്രിഗസ് (7), ദീപ്തി ശര്‍മ (16), വേദിക കൃഷ്ണമൂര്‍ത്തി (5) എന്നിവര്‍ പുറത്തായപ്പോള്‍ പൂജ വസ്ത്രകര്‍ (4) കൗറിനൊപ്പം പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ഷബ്‌നിം ഇസ്മയില്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി.


17 റണ്‍സ് നേടിയ ലൗറ വോള്‍വാഡാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ സാധിച്ചില്ല. ഇന്ത്യക്കായി രാധ യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദീപ്തി ശര്‍മ രണ്ടും ഷിഖ പാണ്ഡെ, പൂനം യാദവ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.




Sharing is Caring