മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം ജയസൂര്യക്ക്


കൊച്ചി: മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം ജയസൂര്യക്ക് സ്വന്തം. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ജയസൂര്യ അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവര്‍ ഓഫ് സിന്‍സിനാറ്റിയില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയില്‍ നിന്ന് അഞ്ഞൂറോളം സിനിമകളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.


പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളും മത്സരത്തിനുണ്ടായിരുന്നു. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു മേരിക്കുട്ടിയെന്നും തനിക്ക് വന്ന നേട്ടം വലിയ അംഗീകാരമായി കാണുന്നതായും ജയസൂര്യ പറഞ്ഞു. സന്തോഷ നിമിഷത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍ ഉള്‍പ്പെടെ അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി പറയുകയും ചെയ്തു.




Sharing is Caring