റിസര്‍വ്വ് ബാങ്കിനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പി ചിദംബരം


നിരോധിച്ച നോട്ടുകള്‍ 99 ശതമാനവും തിരിച്ചെത്തിയ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ആര്‍.ബി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി പി ചിദംബരം. ആര്‍.ബി.ഐയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് ചിദംബരം പറഞ്ഞു.


നോട്ട് നിരോധനം ശുപാര്‍ശ ചെയ്തതിനാണ് ആര്‍.ബി.ഐക്ക് ചിദംബരത്തിന്റെ വിമര്‍ശനം. 15,44,000 കോടിയുടെ നിരോധിച്ച നോട്ടുകളില്‍ 16,000 കോടി തിരിച്ചെത്തിയില്ല. ഇത് 1 ശതമാനം മാത്രമാണ്. നോട്ട് നിരോധനത്തിന് ശുപാര്‍ശ ചെയ്ത ആര്‍.ബി.ഐയെ ഓര്‍ത്ത് ലജ്ജിക്കുന്നു, ചിദംബരം ട്വിറ്ററില്‍ കുറിച്ചു.


നിരോധിച്ച 1000, 500 രൂപാ നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നവംബര്‍ 8ന് നോട്ട് നിരോധനം പ്രഖ്യാപിച്ച് 10 മാസത്തിന് ശേഷമാണ് റിസര്‍വ് ബാങ്ക് കണക്കുകള്‍ പുറത്തുവിടുന്നത്.



Sharing is Caring