സ്വാശ്രയ മാനേജ്‌മെന്റുകള്‍ കണ്ണില്‍ ചോരയില്ലാത്ത നികൃഷ്ടവര്‍ഗമാണെന്ന് കെ.സുരേന്ദ്രന്‍


കേരളത്തിലെ സ്വാശ്രയ മാനേജ്‌മെന്റുകളെ പൊതുസമൂഹം ഭ്രഷ്ടു കല്‍പ്പിച്ച് മാറ്റി നിര്‍ത്തുകയാണ് വേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.


കണ്ണില്‍ ചോരയില്ലാത്ത നികൃഷ്ടവര്‍ഗമാണിവര്‍. സര്‍ക്കാര്‍ മനപ്പൂര്‍വം ഇവര്‍ക്കുവേണ്ടി എല്ലാ കോടതികളിലും തോറ്റു കൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.


ന്യായാധിപന്‍മാരും മനുഷ്യത്വം തൊട്ടുതീണ്ടിയില്ലാത്ത വിധികളാണ് പുറപ്പെടുവിക്കുന്നത്.സര്‍ക്കാര്‍ വെറുതെ വാചകമടിക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്യാരണ്ടി നില്‍ക്കാന്‍ തയ്യാറാവണം. രാഷ്ട്രീയനേതാക്കള്‍ സ്വാശ്രയ മുതലാളിമാരുടെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്നും ഇത്തരക്കാരുമായി ഒരു തരത്തിലും സഹകരിക്കില്ലെന്നും പരസ്യനിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.



Sharing is Caring