റിയാദില്‍ കെട്ടിടം തകര്‍ന്നു രണ്ടു മരണം

സഊദി തലസ്ഥാനമായ റിയാദില്‍ പുതുക്കി പണിയുന്നതിനായി പൊളിച്ചുകൊണ്ടിരുന്ന കെട്ടിടം തകര്‍ന്നു രണ്ടുപേര്‍ മരിച്ചു. കിങ് സഊദ് മെഡിക്കല്‍ സിറ്റിയിലെ പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിടെയാണ് അപകടം.

കെട്ടിടം പൊളിച്ചു മാറ്റുന്നതിനായി ഈ സമയത്ത് ഇവിടെ നാല് പേരാണ് ഉണ്ടായിരുന്നത്. മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. മരിച്ചവര്‍ ഏതു രാജ്യക്കാരാണെന്നു വ്യക്തമായിട്ടില്ലെങ്കിലും വിദേശികളാണെന്നാണ് അറിയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *