മറ്റൊരു രാജ്യത്തിന്റെ മണ്ണില്‍ ഇന്ത്യ കണ്ണുവെക്കുന്നില്ലെന്ന് പ്രധാനമന്ത്രി


മറ്റൊരു രാജ്യത്തിന്റെ മണ്ണില്‍ ഇന്ത്യ കണ്ണുവെക്കുന്നില്ലെന്നും, മറ്റു രാജ്യത്തിന്റെ വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ ഇന്ത്യയ്ക്ക് ഉദ്ദേശ്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. മാനവികതയിലൂന്നിയ ബന്ധമാണ് ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളുമായുള്ളതെന്നും ആ ബന്ധം ലാഭ നഷ്ടങ്ങളില്‍ അധിഷ്ടിതമല്ലെന്നും അദ്ദേഹം പറഞ്ഞു.


ന്യൂഡല്‍ഹി പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ നടക്കുന്ന പേഴ്സണ്‍സ് ഓഫ് ഇന്ത്യന്‍ ഓറിജിന്‍ പാര്‍ലമെന്റേറിയന്‍സ് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന് മുന്നില്‍ എപ്പോഴും ക്രിയാത്മകമായ സ്ഥാനമാണ് രാജ്യം വഹിക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു.


ചൈനയുമായിട്ടുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇത്തരത്തിലൊരു പ്രസ്തവനയുമായി എത്തുന്നത്. ആഗോളതലത്തില്‍ രാജ്യത്തിന് വര്‍ധിച്ചുവരുന്ന ശക്തിയില്‍ ഇന്ത്യന്‍ വംശജരായ ആളുകള്‍ക്ക് അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring