റിപ്പബ്ലിക്‌ ദിനം പെണ്‍കുട്ടികളെ ആദരിച്ച്‌ ആഘോഷമാക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍


അഹമ്മദാബാദ്‌: റിപ്പബ്ലിക്‌ ദിനം പെണ്‍കുട്ടികളെ ആദരിച്ചുകൊണ്ട്‌ ആഘോഷമാക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാരിന്റെ തീരുമാനം. സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ റിപ്പബ്ലിക്‌ ദിനത്തില്‍ പെണ്‍കുട്ടികളാവും ദേശിയ പതാക ഉയര്‍ത്തുക.
സ്‌കൂളിലെ ഏറ്റവും മിടുക്കിയായ പെണ്‍കുട്ടിക്കാവും പതാക ഉയര്‍ത്താനുള്ള അവസരം. ഇത്‌ സംബന്ധിച്ച സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കി. സ്വകാര്യ സ്‌കൂളുകള്‍ക്കും സമാന നിര്‍ദേശം നല്‍കിയതായി അധികൃതര്‍ വ്യക്‌തമാക്കി.
2016ല്‍ പെണ്‍കുട്ടികള്‍ക്ക്‌ ജന്മം നല്‍കിയ മാതാപിതാക്കളെ ആദരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായ ചിലവുകള്‍ക്കായി ഓരോ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ 300 രൂപവീതം അനുവദിച്ചു. രാജ്യത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക്‌ സല്യൂട്ട്‌ എന്നതാണ്‌ പദ്ധതിയുടെ മുദ്രാവാക്യം.




Sharing is Caring