ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ്‌ തുടരുന്നു; 71 ട്രെയിനുകള്‍ റദ്ദാക്കി


ഡല്‍ഹിയില്‍ യാത്രാഗതാഗതം താറുമാറാക്കി കനത്ത മൂടല്‍മഞ്ഞ്‌ തുടരുന്നു. കാഴ്‌ച മറയുന്നതിനാല്‍ 71 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുന്നതായി റെയില്‍വേ വ്യക്‌തമാക്കി.
ദൂരക്കാഴ്‌ച വളരെ കുറവായതിനാലാണ്‌ നടപടിയെന്നാണ്‌ വിശദീകരണം. എന്നാല്‍ പതിവിന്‌ വിപരീതമായ മൂടല്‍മഞ്ഞ്‌ വിമാന സര്‍വീസുകളെ ബാധിച്ചില്ല. 8.5 ഡിഗ്രിയാണ്‌ നിലവില്‍ ഡല്‍ഹിയിലെ താപനില.




Sharing is Caring