റവന്യൂ വകുപ്പ് മാത്രമായി മുള്‍മുനയില്‍ നില്‍ക്കുന്നില്ല; മരംമുറി വിവാദത്തില്‍ മന്ത്രി കെ രാജന്‍

വിവാദ മരം മുറിക്കല്‍ വിഷയത്തില്‍ വകുപ്പിന് വീഴ്ചയില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഗവണ്‍മെന്റ് യാഥാര്‍ത്ഥ്യങ്ങളെ നോക്കിക്കാണുന്നു. അന്വേഷണം നടക്കട്ടെ. റവന്യൂ വകുപ്പ് മാത്രമായി മുള്‍മുനയില്‍ നില്‍ക്കുന്ന പ്രശ്‌നമില്ലെന്നും മന്ത്രി. മരംമുറി വിഷയത്തില്‍ എല്ലാ വകുപ്പുകള്‍ക്കും കൂട്ടുത്തരവാദിത്തമാണുള്ളത്.

ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. തുടര്‍നടപടികള്‍ കൂടിയാലോചിച്ച് എടുക്കും. ഉത്തരവ് പുതുക്കുന്നതില്‍ തീരുമാനമെടുത്തില്ല. കര്‍ഷകരും ജനങ്ങളുമായി കൂടിയാലോചിക്കും. സിപിഐ നിലപാട് പാര്‍ട്ടി സെക്രട്ടറി പറയുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

2020 ഒക്ടോബര്‍ 24 ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജയതിലക് ആണ് മരം മുറിക്കാന്‍ അനുമതി ഉത്തരവായി പുറത്തിറക്കിയത്. മരംമുറി തടയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കൃത്യവിലോപമായിക്കണ്ട് നടപടി എടുക്കുമെന്നും ഉത്തരവില്‍ പറഞ്ഞു. ഈ ഉത്തരവ് മൂന്നു മാസം കഴിഞ്ഞ് പിന്‍വലിച്ചെങ്കിലും ഉത്തരവിനാധാരമായ ചട്ട ഭേദഗതി നിലനില്‍ക്കുകയാണ്. ഉത്തരവിന്റെ മറവിലാണ് മര മാഫിയ നിക്ഷിപ്ത മരങ്ങളും അരിഞ്ഞെടുത്ത് കോടികള്‍ കൊയ്യാന്‍ ശ്രമിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *