റയല്‍ വിയര്‍ത്തു ജയിച്ചു; ബൊറൂസിയ, ലെസ്റ്റര്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്കും ജയം


ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ മുന്‍നിര ടീമുകള്‍ക്കു വിജയത്തുടക്കം. സെര്‍ജിയോ അഗ്വീറോയുടെ ഹാട്രിക്കില്‍ മാഞ്ചസ്റ്റര്‍ സിറ്റി ജയം നേടിയപ്പോള്‍ റയല്‍ മഡ്രിഡും ബൊറൂസിയയും ലെസ്റ്റര്‍സിറ്റിയും വിജയത്തോടെതന്നെ തുടക്കമിട്ടു.
നാടകീയമായ മല്‍സരത്തില്‍ സ്പോര്‍ട്ടിങ് സിപിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ മഡ്രിഡ് തറപറ്റിച്ചത്. 47-ാം മിനിറ്റില്‍ ബ്രൂണോ സീസറിലൂടെ സ്പോര്‍ട്ടിങ് ആണ് ആദ്യം സ്കോര്‍ ചെയ്തത്. തുടക്കം മുതല്‍ക്കും ഗോള്‍ വീണ ശേഷവും കിണഞ്ഞു പരിശ്രമിച്ചെങ്കിലും അവസാന നിമിഷങ്ങളിലാണ് റയല്‍ വിജയം കൈപ്പിടിയിലൊതുക്കിയത്. 87-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെയായിരുന്നു ആദ്യ ഗോള്‍.തൊട്ടു പിന്നാലെ ഇഞ്ചുറി ടൈമില്‍ അല്‍വാരോ മൊറാട്ട റയലിന്റെ വിജയമുറപ്പിച്ച ഗോള്‍ നേടി.
സെര്‍ജിയോ അഗ്വീറോയുടെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ബൊറൂസിയ ഗ്ലാദ്ബായ്ക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റി വിജയം കൊയ്തത്. മല്‍സരത്തിന്റെ എട്ടാം മിനിറ്റില്‍ത്തന്നെ അഗ്വീറോ ഗോള്‍ പട്ടിക തുറന്നു. പിന്നീട് 28, 77 മിനിറ്റുകളിലായി അഗ്വീറോ ഹാട്രിക് തികച്ചു. ഇഞ്ചുറി ടൈമില്‍ ഇഹാനകോ സിറ്റിയുടെ ഗോള്‍പട്ടിക തികച്ചു.
ഗ്രൂപ്പ് എഫില്‍ ലെഗിയ വാര്‍സാവയ്ക്കെതിരെ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ഗോള്‍ വര്‍ഷമായിരുന്നു കണ്ടത്. എതിരില്ലാത്ത ആറു ഗോളുകള്‍ക്കായിരുന്നു ബൊറൂസിയയുടെ ജയം. എഴാം മിനിറ്റില്‍ ഗോട്സേയിലൂടെ തുടങ്ങിയ ഗോള്‍ വേട്ട 87-ാം മിനിറ്റില്‍ ഓബ്മോയാങിലൂടെയാണു ബൊറൂസിയ അവസാനിപ്പിച്ചത്. അപ്പോഴേക്കും ലെഗിയ വാര്‍സാവയുടെ വലയിലെത്തിയത് ആറു ഗോളുകള്‍!
എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ക്ലബ് ബ്രൂഗേയ്ക്കെതിരെ ലെസ്റ്റര്‍ സിറ്റിയുടെ ജയം. അഞ്ചാം മിനിറ്റില്‍ ആല്‍ബ്രിങ്ടണിലൂടെയായിരുന്നു ലെസ്റ്റര്‍ ഗോള്‍ പട്ടിക തുറന്നത്. 29, 61 മിനിറ്റുകളിലായി റിയാദ് മഹ്റസ് നേടിയ ഇരട്ട ഗോളുകള്‍ ലെസ്റ്ററിന്റെ കുതിപ്പിനു കരുത്തേകി. മറ്റു മല്‍സരങ്ങളില്‍ യുവന്റസ്-സെവിയ്യ മല്‍സരം ഗോള്‍രഹിത സമനിലയില്‍




Sharing is Caring