റബ്ബര്‍ വിലയിടിവ്: കേരള കോണ്‍ഗ്രസ് സമരത്തില്‍ നിന്നും ജോസഫ് വിഭാഗം വിട്ടു നില്‍ക്കുന്നു


റബര്‍ വിലയിടിവിനെതിരായ കേരള കോണ്‍ഗ്രസ് സമരത്തില്‍ നിന്നും ജോസഫ് വിഭാഗം വിട്ടു നില്‍ക്കുന്നു. മന്ത്രി പി ജെ ജോസഫ് അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. മുഴുവന്‍ സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളും സമരത്തില്‍ പങ്കെടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ജോസഫ് ഗ്രൂപ്പിന്റെ പ്രതിഷേധം. പി ജെ ജോസഫ് നേരിട്ട് പ്രതിഷേധത്തിന്റെ ഭാഗമാകുന്നത് ഇതാദ്യമായാണ്.




Sharing is Caring