75 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടത് ആര്യാടന്‍ മുഹമ്മദിന്റെ പിഎ


75 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടത് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പിഎ കേശവനാണെന്ന് സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. ആര്യാടന്റെ അഭിഭാഷകന്‍ സരിതയെ വിസ്തരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം കൂടുതല്‍ തെളുവകള്‍ ഹാജരാക്കുമെന്ന് സരിത കമ്മീഷനെ അറിയിച്ചു.


2011 ഡിസംബറില്‍ ആര്യാടന്‍ 75 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഡിസംബര്‍ ആറിന് ആദ്യ ഗഡുവായി 25 ലക്ഷം രൂപ കൊടുത്തു. ആര്യാടന്റെ സാന്നിധ്യത്തില്‍ മേശപ്പുറത്ത് പണം വച്ചു. മന്ത്രിക്ക് നേരിട്ടാണ് കൈമാറിയത്. ബിക്ഷോപ്പറില്‍ പൊതിഞ്ഞാണ് പണം കൊണ്ടു വന്നത്.


4 മണിക്ക് ശേഷം ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവില്‍ വച്ചാണ് പണം കൊടുത്തത്. ശേഷം നിരവധി തവണ ഈ വിഷയം ഫോണിലും നേരിട്ടും ആര്യാടനുമായി സംസാരിച്ചുവെന്നും സരിത പറഞ്ഞു.



Sharing is Caring