നേപ്പാളിലെ പൊക്കാറയില്‍ നിന്നും 21 യാത്രക്കാരുമായി പറന്നുയര്‍ന്ന ചെറുയാത്രാ വിമാനം നേപ്പാളിലെ മലനിരകളില്‍ വെച്ച് കാണാതായി. പൊക്കാറയില്‍ നിന്നും പറന്നകന്ന് 8 മിനിട്ടിനുള്ളില്‍ വിമാനവുമായുള്ള എല്ലാ വിനിമയ മാര്‍ഗ്ഗങ്ങളും വിച്ഛേദിയ്ക്കപ്പെട്ടതായി എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ റൂം അധികൃതര്‍ വ്യക്തമാക്കി.
പൊക്കാറയില്‍ നിന്നും നേപ്പാളിലെ പ്രധാന ട്രക്കിംഗ് മേഖലയായ ജോംസണിലേക്ക് പോയ വിമാനമാണ് കാണാതായിരിയ്ക്കുന്നത്. 18 യാത്രക്കാരും മൂന്ന് ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര്‍ വിദേശികളാണ്.














