ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ടെ റാ​ഖ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത് 1,600ലേ​റെ സാ​ധാ​ര​ണ​ക്കാ​ര്‍


ബെ​യ്റൂ​ട്ട്: സി​റി​യ​ന്‍ ന​ഗ​ര​മാ​യ റാ​ഖ​യി​ല്‍ യു​എ​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഭീ​ക​ര​വി​രു​ദ്ധ സ​ഖ്യ​സേ​ന 2017 മു​ത​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ പി​ഞ്ചു​കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മു​ള്‍​പ്പെ​ടെ 1,600ലേ​റെ സാ​ധാ​ര​ണ​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു. രാ​ജ്യാ​ന്ത​ര മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ ആം​നെ​സ്റ്റി ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്.


ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​രെ തു​ര​ത്താ​ന്‍ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ യു​എ​സ് സ​ഖ്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ലാ​ണ് സാ​ധാ​ര​ണ​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. ആ​ക്ര​മ​ണം നേ​രി​ട്ട ഇ​രു​നൂ​റി​ലേ​റെ ഇ​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​യി​ര​ത്തി​ലേ​റെ പേ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യും ആം​നെ​സ്റ്റി​യും മ​നു​ഷ്യാ​വ​കാ​ശ നി​രീ​ക്ഷ​ക സം​ഘം എ​യ​ര്‍​വാ​ര്‍​സും അ​റി​യി​ച്ചു. എ​ന്നാ​ല്‍ ആ​യി​ര​ത്തോ​ളം സാ​ധാ​ര​ണ​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് സ​മ്മ​തി​ക്കാ​ന്‍ യു​എ​സ് സ​ഖ്യം ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. 180 സാ​ധാ​ര​ണ​ക്കാ​ര്‍ മാ​ത്ര​മാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് സ​ഖ്യ​ത്തി​ന്‍റെ ക​ണ​ക്ക്.




Sharing is Caring