ക​ന​ത്ത​മ​ഴ​യും കാ​റ്റും; നി​ല​മ്ബൂ​രി​ല്‍ മൂ​ന്നു പേ​ര്‍ മ​രി​ച്ചു


മ​ല​പ്പു​റം: ക​ന​ത്ത​മ​ഴ​യി​ല്‍ മ​രം​വീ​ണ് മ​ല​പ്പു​റം നി​ല​മ്ബൂ​രി​ല്‍ മൂ​ന്നു പേ​ര്‍ മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ ഏ​ഴു​പേ​ര്‍​ക്ക് പ​രു​ക്കേ​റ്റു. പൂ​ള​യ്ക്ക​പ്പാ​റ കോ​ള​നി​യി​ലെ വെ​ള്ള​ക​ന്‍, പാ​ട്ട​ക്ക​രി​മ്ബ് കോ​ള​നി​യി​ലെ ചാ​ത്തി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നെ​ല്ലി​ക്കു​ത്ത് ആ​ദി​വാ​സി ഉ​ല്‍​സ​വ​ത്തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.


തെ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ള്ളു​ന്ന ന്യു​ന​മ​ര്‍​ദ്ദം ചു​ഴ​ലി​ക്കാ​റ്റാ​യി രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്ന് നാ​ലു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്. തി​ങ്ക​ള്‍, ചൊ​വ്വ, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്തൊ ട്ടാ​കെ​യും ഈ ​ജി​ല്ല​ക​ളി​ല്‍ പ്ര​ത്യേ​കി​ച്ചും ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്.


ദ​ക്ഷി​ണ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ തെ​ക്ക് കി​ഴ​ക്ക​ന്‍ ശ്രീ​ല​ങ്ക​യോ​ടു ചേ​ര്‍​ന്നു​ള്ള സ​മു​ദ്ര ഭാ​ഗ​ത്താ​ണ് ന്യൂ​ന​മ​ര്‍​ദം രൂ​പം കൊ​ള്ളു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യോ​ടു കൂ​ടി ന്യൂ​ന മ​ര്‍​ദം രൂ​പ​പ്പെ​ടാ​നും അ​ടു​ത്ത 36 മ​ണി​ക്കൂ​റി​ല്‍ അ​തൊ​രു തീ​വ്ര ന്യൂ​ന​മ​ര്‍​ദ​മാ​യി പ​രി​ണ​മി​ക്കാ​നു​മു​ള്ള സാ​ധ്യ​ത കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​വ ചി​ച്ചി​ട്ടു​ണ്ട്.

ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​ന്‍ സാ​ധ്യ​ത​യു​ള്ള ന്യൂ​ന​മ​ര്‍​ദം ത​മി​ഴ്നാ​ട് തീ​ര​ത്ത് നാ​ശം വി​ത​ച്ചേ​ക്കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​ന്‍റെ ഭൂ​മ​ധ്യ​രേ​ഖാ പ്ര​ദേ​ശ​ത്തും അ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലും, ത​മി​ഴ്നാ​ട് തീ​ര​ത്തും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്നു നി​ര്‍​ദേ​ശം ന​ല്‍​കി​യി ട്ടു​ണ്ട്. ആ​ഴ​ക്ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യി​ട്ടു​ള്ള​വ​ര്‍ തൊ​ട്ട​ടു​ത്ത തീ​ര​ത്തേ​ക്ക് ഉ​ട​ന്‍ മ​ട​ങ്ങി​യെ​ത്താ​നും നി​ര്‍​ദേ​ശ​മു​ണ്ട്.

എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, മ​ല​പ്പു​റം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് എ​ന്നി ജി​ല്ല​ക​ളി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത ഉ​ള്ള​തി​നാ​ല്‍ രാ​ത്രി സ​മ​യ​ത്ത് മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നു നി​ര്‍​ദേ​ശ​മു​ണ്ട്.



Sharing is Caring