രുചിയൂറും ചെറുപയര്‍ ദോശ

പരമ്പരാഗതമായ ഒരു ദക്ഷിണേന്ത്യന്‍ വിഭവമാണ് ചെറുപയര്‍ ദോശ. പെസറാട്ട് എന്നും അറിയപ്പെടുന്ന ഈ വിഭവം ആന്ധപ്രദേശില്‍ നിന്നുള്ളതാണ്. പ്രഭാത ഭക്ഷണമായും വൈകുന്നേരത്തെ ലഘുഭക്ഷണമായും ഈ വിഭവം വിളമ്പാം. ചെറുപയര്‍ കൊണ്ട് ഉണ്ടാക്കുന്ന ദോശയാണിത്. ചെറുപയര്‍ കുതിര്‍ത്ത് അരച്ചെടുത്താണ് ഇതുണ്ടാക്കുന്നത്. ചെറുപയര്‍ ദേശ സാധാരണ ചട്‌നിയ്‌ക്കൊപ്പമാണ് നല്‍കുന്നത്. ചിലപ്പോള്‍ ഉപ്പുമാവിന് ഒപ്പവും വിളമ്പാറുണ്ട്. മറ്റ് ചില ചേരുവകള്‍ക്ക് ഒപ്പം ചെറുപയര്‍ ചേര്‍ത്തുണ്ടാക്കുന്ന പച്ച നിറത്തിലുള്ള ഈ ദോശ കാഴ്ചയില്‍ മാത്രമല്ല സ്വാദിലും മുന്നിട്ടു നില്‍ക്കുന്നതാണ്. മല്ലിയില, ഉള്ളി, അരിപ്പൊടി എന്നിവയാണ് ചെറുപര്‍ദോശയ്ക്ക് സ്വാദ് നല്‍കുന്ന മറ്റ് ചേരുവകള്‍. ഈ ദോശ ഉണ്ടാക്കുന്നതിനും ഉണ്ട് ഒരു പരമ്പരാഗത ശൈലി, ആദ്യം സ്റ്റൗവില്‍ നിന്നും പാനെടുത്ത് മാവൊഴിക്കണം പിന്നീട് വേണം വേവിക്കാന്‍. പാനില്‍ മാവ് ഒട്ടിപിടിക്കാതെ നന്നായി വേവുന്നുണ്ട് എന്ന് ഉറപ്പു വരുത്താന്‍ ഈ രീതി സഹായിക്കും. ചെറുപയര്‍ ദോശ അധികം പരിശ്രമമില്ലാതെ വീട്ടില്‍ വളരെ പെട്ടന്ന് ഉണ്ടാക്കാന്‍ കഴിയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *