ബ്രസീല്‍ ഇതിഹാസം ലാലിഗ ക്ലബിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു; ഉറ്റുനോക്കി ഫുട്‌ബോള്‍ ലോകം


ബ്രസീലിന്റെ ഇതിഹാസ താരം ലാ ലിഗ ക്ലബിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതായി സൂചന. പുതിയ സീസണിലെ ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ റയല്‍ വല്ലലോയ്ഡിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ് ബ്രസീലിന്റെ ഇതിഹാസ താരം റൊണാള്‍ഡോ. മുപ്പത് ദശലക്ഷം യൂറോ മുടക്കിയാണ് സ്പാനിഷ് ക്ലബിനെ മുന്‍ ബാലണ്‍ ഡി ഓര്‍ ജേതാവ് ഏറ്റെടുക്കുന്നതെന്ന് സ്പാനിഷ് മാധ്യമം മാര്‍ക്കയാണ് പുറത്തു വിട്ടത്. നേരത്തെ തന്നെ റൊണാള്‍ഡോ ഒരു ഫുട്‌ബോള്‍ ക്ലബിനെ വാങ്ങുമെന്ന് സൂചനകളുണ്ടായിരുന്നു.


ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ക്ലബുകളില്‍ ഏതെങ്കിലുമൊന്നിനെയാണ് താരത്തിന് വാങ്ങാന്‍ താല്‍പര്യമുണ്ടായിരുന്നതെങ്കിലും നീക്കം ഉപേക്ഷിച്ചാണ് ലാ ലിഗ ക്ലബിനെ സ്വന്തമാക്കാന്‍ റൊണാള്‍ഡോ ഒരുങ്ങുന്നത്. ഒരു മെക്‌സിക്കന്‍ ബിസിനസുകാരന്‍ വല്ലലോയ്ഡിനെ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, മാസങ്ങളോളം ചര്‍ച്ച നടത്തിയിട്ടും കരാറിനെ സംബന്ധിച്ച് ധാരണയാവാത്തതിനെ തുടര്‍ന്നാണ് ഈ നീക്കത്തില്‍ നിന്ന് വല്ലലോയ്ഡ് അധികൃതര്‍ പിന്നോട്ട് പോയത്. അതേസമയം, ക്ലബിന്റെ ഷെയര്‍ഹോള്‍ഡേഴ്‌സ് തമ്മിലുള്ള തര്‍ക്കമാണ് ഇതിന് വഴിവെച്ചതെന്നും സരൂചനകളുണ്ട്.




Sharing is Caring