ജയ്പുര്‍: അടുത്ത ആഴ്ച രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സഭയില്‍ വിശ്വാസവോട്ട് തേടിയേക്കും.രാജസ്ഥാന് നിയമസഭാ സമ്മേളനം അടുത്ത ആഴ്ച വിളിച്ചേക്കുമെന്നാണ് സൂചന . ഗവര്‍ണര്‍ കല്‍രാജ് മിശ്രയുമായി രാജസ്ഥാന് മുഖ്യമന്ത്രി രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തി.
109 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് രാജസ്ഥാന് മുഖ്യമന്ത്രി വ്യക്തമാക്കുന്നത് .













