അ​മ്മ​യെ മ​ര്‍​ദി​ക്കു​ന്ന​ത് ത​ട​ഞ്ഞ മ​ക​നെ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി


കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ല്‍ അ​മ്മ​യെ മ​ര്‍​ദി​ക്കു​ന്ന​ത് ത​ട​ഞ്ഞ മ​ക​നെ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി. കോ​ഴി​ക്കോ​ട് കി​നാ​ലൂ​ര്‍ അ​ര​യി​ട​ത്ത് വ​യ​ല്‍ അ​ല​ന്‍ (17) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​താ​വ് വേ​ണു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.


ശ​നി​യാ​ഴ്ച രാ​ത്രി മ​ദ്യ​പി​ച്ചെ​ത്തി​യ വേ​ണു​വും ഭാ​ര്യ​യും വാ​ക്ക് ത​ര്‍​ക്ക​മു​ണ്ടാ​യി. ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച മ​ക​നെ വേ​ണു​പി​ടി​ച്ച്‌ ത​ള്ളി. തെ​റി​ച്ചു​വീ​ണ അ​ല​ന്‍റെ ത​ല​ഭി​ത്തി​യി​ല്‍‌ ഇ​ടി​ച്ച്‌ ഗു​രു​ത​ര​പ​രി​ക്കേ​റ്റു. സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ അ​ല​ന്‍ മ​രി​ച്ച​താ​യാ​ണ് വി​വ​രം.




Sharing is Caring