ആഗ്ര-ലക്നൗ എക്സ്പ്രസ് ഹൈവേയില്‍ ബസ് അപകടം : ആറു മരണം 20 പേര്‍ക്ക് പരിക്ക്


കനൗജ് : ആഗ്ര- ലക്നൗ എക്സ്പ്രസ് ഹൈവേയിലുണ്ടായ ബസ് അപകടത്തില്‍ ആറുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്നു പുലര്‍ച്ചെ അഞ്ചേ കാലിനാണ് സംഭവം.ബിഹാറില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുന്ന ബസ് എസ്‌.യു.വിയുമായി കൂട്ടിയിടിക്കുകയായിരുന്നു.


ബസിലുണ്ടായിരുന്ന 40 പേരില്‍ 20 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.അഞ്ചു പേര്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചതെന്ന് കനൗജ് പോലീസ് സൂപ്രണ്ട് അമരേന്ദ്ര സിംഗ് വെളിപ്പെടുത്തി.പരിക്കേറ്റ എല്ലാവരും ആശുപത്രിയില്‍ ചികിത്സയിലാണ്.




Sharing is Caring