ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 14,516 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 3,95,048 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 375 പേര് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 12,948 ആയി.
മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 3,827 പേര്‍ക്ക് രോഗം ബാധിക്കുകയും 142 പേര് മരിക്കുകയും ചെയ്തു. ഇതില്‍ 114 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. മുംബൈയില്‍ 1,264 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 1,24,331 ആയി. 5,893 പേര്‍ക്ക് ജീവന് നഷ്ടമായി.

തമിഴ്നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണം 54,449 ആയി. 666 പേര് ഇവിടെ മരിച്ചു. 30,271 പേര് സംസ്ഥാനത്ത് രോഗമുക്തരായി.













