കേരളത്തില്‍ കൊവിഡ് സമൂഹവ്യാപനം, ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യ വിദഗ്ധര്‍


തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം കേരളത്തില്‍ കൂടി വരുമ്ബോള്‍ സമൂഹവ്യാപനം ഉണ്ടായതായി വിലയിരുത്തല്‍. മുന്‍കരുതല്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് ബാധിച്ചിരിക്കുന്നു. വീടിനുള്ളില്‍ കഴിഞ്ഞുവന്നവര്‍ക്കും രോഗലക്ഷണങ്ങളായി. സമൂഹവ്യാപനമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ഇവര്‍ക്ക് എങ്ങനെ രോഗം ബാധിച്ചുവെന്നത് കണ്ടെത്താനായിട്ടില്ല. സമൂഹവ്യാപനമാണ് ഇത് കാണിക്കുന്നത്.രോഗം ഉണ്ടെന്ന് അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയതാണ് ഇതിനുകാരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.


സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്ന ആന്റി ബോഡി ദ്രുത പരിശോധനയില്‍ ഉറവിടമറിയാത്ത കൂടുതല്‍ രോഗികളെ കണ്ടെത്തിത്തുടങ്ങിയതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൊവിഡ് വന്ന് ഒരു ചികിത്സയും തേടാതെ തന്നെ രോഗം ഭേദമായവരെയും കണ്ടെത്തിയിട്ടുണ്ട്. ഐ.സി.എം.ആര്‍ നടത്തിയ സിറോ സര്‍വൈലന്‍സിലും ഇത്തരം ആളുകളെ കണ്ടെത്തിയിരുന്നു.


കൊല്ലത്ത് ദ്രുത പരിശോധനയില്‍ ഒരാള്‍ക്ക് ഐ ജി ജി പോസിറ്റീവ് ആയി കണ്ടെത്തി. ഇയാള്‍ക്ക് രോഗം പിടിപെടുകയും ഭേദമാവുകയും ചെയ്തു. രോഗത്തിന്‍െറ ഉറവിടം അറിയില്ല. തിരുവനന്തപുരത്ത് പരിശോധന നടത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരില്‍ നാലുപേര്‍ പോസീറ്റീവ് ആയി. എന്നാല്‍ പി.സി.ആര്‍ പരിശോധനയില്‍ അത് നെഗറ്റീവ് ആയി. ഒരു പക്ഷേ രോഗം വന്ന് ഭേദമായതാകാമിതെന്നാണ് നിഗമനം.

മാര്‍ച്ച്‌ 23 മുതല്‍ ഉറവിടമറിയാത്ത 70 ലേറെ രോഗികളുണ്ട്. മരിച്ച 21 പേരില്‍ 8 പേരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.ഉറവിടമറിയാത്ത രോഗബാധിതരെക്കുറിച്ച്‌ പഠിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയെങ്കിലും ആകെ മൂന്നുപേരുടെ സമ്ബര്‍ക്ക പട്ടിക മാത്രമാണ് കണ്ടെത്താനായത്. ഗുരുതര ശ്വാസകോശ രോഗങ്ങളടക്കം കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്ന എല്ലാവരെയും കൊവിഡ് പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന നിര്‍ദേശമുണ്ടെങ്കിലും പൂര്‍ണമായും പാലിക്കപ്പെടുന്നില്ല.

പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വളരെ സങ്കീര്‍ണ്ണമായ നിലയിലേക്കാണ് കാര്യങ്ങളുടെ പാേക്ക്. രോഗികളുടെ എണ്ണം കൂടിവന്നുകൊണ്ടിരിക്കുന്നു. റോഡുകളില്‍ ജനങ്ങള്‍ കൂട്ടത്തോടെ വരുന്നു. ബസുകളില്‍ തിരക്ക് തന്നെ. നിറുത്തിക്കൊണ്ട് പോകുന്നതൊഴിച്ചാല്‍ സീറ്റുകളില്‍ അടുത്തടുത്തിരുന്നാണ് യാത്ര. ഇതില്‍ ആര്‍ക്കൊക്കെ കൊവിഡ് ഉണ്ട് ഇല്ല എന്ന കണക്കില്ല. കൊല്ലം ജില്ലയില്‍ ഇങ്ങനെ കാണപ്പെട്ട രോഗികളുണ്ട്. ഗള്‍ഫില്‍ നിന്ന് വന്നവര്‍ക്കും രോഗബാധിതരായിട്ട് ഫീല്‍ഡ് വര്‍ക്ക് ജോലിക്കെത്തിയവരും ജനങ്ങളുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടെന്നാണ് കണ്ടെത്തല്‍. സ്ഥിതി ഇനി കൂടുതല്‍ രൂക്ഷമാകാനാണ് സാദ്ധ്യത.



Sharing is Caring