കടയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണം, കൊല്ലത്ത് രണ്ടുപേര്‍ പൊലീസ് പിടിയില്‍


കൊല്ലം: കടയുടെ ഷട്ടര്‍തകര്‍ത്ത് പണവും സാധനങ്ങളും അപഹരിച്ച രണ്ടുപേരെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാഴി വടക്കേക്കര ബദാംമുക്കില്‍ ശ്രുതി വിലാസത്തില്‍ സുരേന്ദ്രന്‍ നായരുടെ കടയിലാണ് മോഷണം നടന്നത്. തിരുവനന്തപുരം കോലിയക്കോട് ശാന്തി​ഗിരിയില്‍ നെല്ലീക്കാട് വീട്ടില്‍ കൊട്ടാരംബാബു എന്ന ബാബു(57), പട്ടാഴി വടക്കേക്കര താഴത്ത് വടക്ക് മെതുകുമ്മേല്‍ ചക്കാലയില്‍ വീട്ടില്‍ ചന്തു എന്ന നൗഷാദ് (26) എന്നിവരെയാണ് സി.ഐ രാജീവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.




Sharing is Caring