രാജ്യത്ത് സ്ത്രീകള്‍ മാനഭംഗത്തിന് ഇരകളാകുന്ന സംഭവങ്ങള്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. ഇന്ത്യയില്‍ ഓരോ മണിക്കൂറിലും പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതായും രാജ്യത്തിന്റെ ഇടതും വലതും മധ്യത്തിലുമെല്ലാം സ്ത്രീകള്‍ ആക്രമിക്കപ്പെടുകയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഇന്ത്യയില്‍ ഒരു ദിവസം മണിക്കൂറില്‍ നാല് സ്ത്രീകള്‍ വീതം ബലാത്സംഗത്തിന് ഇരയാകുന്നു. ഒരു വര്‍ഷം 38,000ല്‍ അധികം ബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. ഈ സ്ഥിതി ആശങ്കാജനകമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ ആരെങ്കിലും നടപടിയെടുക്കണം. രാജ്യത്ത് എന്താണ് സംഭവിക്കുന്നത്- സുപ്രീം കോടതി കോടതി ചോദിച്ചു. ബിഹാറിലെ മുസഫര്‍പൂരിലെ ഷെല്‍ട്ടര്‍ ഹോമില്‍ 34 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ജസ്റ്റീസ് മദന്‍ ബി. ലോകുര്‍ അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം.













