രാസമാലിന്യം കലര്‍ന്ന വെള്ളം കുടിച്ച്‌ 34 ആടുകള്‍ ചത്തൊടുങ്ങി


രാസമാലിന്യം കലര്‍ന്ന വെള്ളം കുടിച്ച്‌ 34 ആടുകള്‍ ചത്തൊടുങ്ങി. കര്‍ണാടകയിലെ നൃപതുംഗ നഗരത്തില്‍ ഞായറാഴ്ച ആയിരുന്നു ദാരുണ സംഭവം. പ്രദേശത്ത് കെട്ടിക്കിടന്ന മഴവെള്ളം ചെളിക്കുഴിയില്‍ നിന്ന് ആട്ടിന്‍കൂട്ടം കുടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.


വെള്ളം കുടിച്ചതിനു പിന്നാലെ ആട്ടിന്‍ കൂട്ടത്തെ വിറയ്ക്കുകയും, നിലത്തു വീഴുകയായിരുന്നു. മൃഗസംരക്ഷണ വിഭാഗം നടത്തിയ പരിശോധനയില്‍ കെട്ടിക്കിടന്ന മഴവെള്ളത്തില്‍ നിന്ന് രാസ വിഷമാലിന്യം കലര്‍ന്നിട്ടുണ്ടെന്ന് വ്യക്തമായി.


സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും, ആട്ടിന്‍കൂട്ടത്തിന്റെ രക്തം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മൃഗ സംരക്ഷണ വിഭാഗ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.



Sharing is Caring