മെഡിക്കല്‍ ഫീസ്; സുപ്രീംകോടതി വിധി ഇന്ന്, പ്രവേശന നടപടികള്‍ തുടങ്ങി


മെഡിക്കല്‍ പ്രവേശനത്തിന് അഞ്ചു ലക്ഷമെന്ന ഏകീകൃത ഫീസിനെതിരെ ചില മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. കേസില്‍ വിധിവരാതെ പ്രവേശനത്തില്‍ പങ്കുചേരേണ്ടെന്നാണ് മാനേജ്മെന്റുകള്‍ക്ക് കിട്ടിയിട്ടുള്ള നിയമോപദേശം. ഇതേ തുടര്‍ന്ന് പ്രവേശന നടപടികളില്‍ നിന്ന് ഒരു വിഭാഗം മാനേജ്മെന്റുകള്‍ വിട്ടു നില്‍ക്കുകയാണ്. എന്നാല്‍, കോളേജ് പ്രതിനിധികള്‍ ഉടന്‍ എത്തിച്ചേരണമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുപ്രീംകോടതിയിലെ കേസിന്റെ ഭാഗമായി നിയമസെക്രട്ടറി അടക്കമുള്ളവര്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്മെന്റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ക്കുള്ള പ്രവേശന നടപടികള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പഴയ ഓഡിറ്റോറിയത്തില്‍ തുടങ്ങി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കുള്ള രണ്ടാമത്തെ അലോട്ട്മെന്റാണിത്.
പുതിയ അലോട്ട്മെന്റ് ലഭിച്ചവരും നേരത്തേ ലഭിച്ച അലോട്ട്മെന്റില്‍നിന്ന് വ്യത്യസ്തമായി അലോട്ട്മെന്റ് ലഭിച്ചവരും നേരിട്ട് ഹാജരാകണം. അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ് ഔട്ട്, അലോട്ട്മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ള ഫീസിനുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, മറ്റു രേഖകള്‍ തുടങ്ങിയവ കൈയില്‍ കരുതണം. 29ന് വൈകീട്ട് നാലിനകം പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് റദ്ദാകും.
ഡിമാന്‍ഡ് ഡ്രാഫ്റ്റ് പ്രവേശനപരീക്ഷാ കമ്മിഷണറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്നതായിരിക്കണം. ഫീസിനൊപ്പം നിര്‍ദേശിച്ചിട്ടുള്ള ബാങ്ക് ഗ്യാരണ്ടി അല്ലെങ്കില്‍ ബോണ്ട് കരുതണം. പരിയാരം മെഡിക്കല്‍ കോളേജിലും 35 ശതമാനം മാനേജ്മെന്റ് സീറ്റില്‍ അഞ്ചുലക്ഷം ഫീസിനൊപ്പം അഞ്ചുലക്ഷത്തിന്റെ ബാങ്ക് ഗ്യാരണ്ടി ബാധകമാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധിപ്രകാരം കെ.എം.സി.ടി., ശ്രീനാരായണ എന്നിവയ്ക്ക് ഫീസിനൊപ്പം ആറുലക്ഷത്തിന്റെ ബാങ്ക് ഗ്യാരണ്ടി ബാധകമാണ്. അലോട്ട്മെന്റ് സംബന്ധിച്ച വിശദവിവരം പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റില്‍ ലഭിക്കും.
പാലക്കാട് കരുണ, മലബാര്‍, കണ്ണൂര്‍, തിരുവനന്തപുരം എസ്.യു.ടി. മെഡിക്കല്‍ കോളേജുകളെയും അലോട്ട്മെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്ക് ആരോഗ്യ സര്‍വകലാശാലയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ ആദ്യ അലോട്ട്മെന്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കഴിഞ്ഞദിവസം സര്‍വകലാശാല ഗവേണിങ് കൗണ്‍സില്‍ ഇവയ്ക്ക് അംഗീകാരം നല്കുകയായിരുന്നു.
മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചിരുന്ന അല്‍ അസര്‍ തൊടുപുഴ, ഡി.എം. വയനാട്, മൗണ്ട് സിയോന്‍ കോളേജുകള്‍ ഹൈക്കോടതി അനുമതി നേടിയിട്ടുണ്ട്. ഈ കോളേജുകളെ 30, 31 തീയതികളില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ ഉള്‍പ്പെടുത്തും. ഉപാധികളോടെയാണ് ഇവിടങ്ങളില്‍ പ്രവേശനം




Sharing is Caring