രാഷ്​ട്രപതി തെരഞ്ഞെടുപ്പ്​: സ്ഥാനാര്‍ഥിക്കായി ജൂണ്‍ 20 വരെ കാത്തിരിക്കുമെന്ന്​ സി.പി.എം

ജൂൺ 20ന്​ മുമ്പ്​ രാഷ്​ട്രപതി സ്ഥാനാർഥിയെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പ്രഖ്യാപിച്ചില്ലെങ്കിൽ പ്രതിപക്ഷം പുതിയൊരാളെ കണ്ടെത്തുമെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷവുമായി രാഷ്​ട്രപതി തെരഞ്ഞെടുപ്പ്​ സംബന്ധിച്ച്​ സമവായത്തിലെത്താൻ കേന്ദ്രസർക്കാർ ചർച്ചകൾക്ക്​ തുടക്കം കുറിച്ചിരുന്നു. എന്നാൽ ആരാണ്​ സ്ഥാനാർഥിയെന്നത്​ സംബന്ധിച്ച്​ സർക്കാർ സൂചനകളൊന്നും നൽകിയിരുന്നില്ല. ഇയൊരു പശ്​ചാത്തലത്തിലാണ്​ യെച്ചൂരിയുടെ അഭിപ്രായപ്രകടനം.
ജൂൺ 20 ​വരെ രാഷ്​ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ലെങ്കിൽ തൊട്ടടുത്ത ദിവസം പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുകയും സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയും ചെയ്യും. നിലവിലെ സാഹചര്യത്തിൽ രാജ്യത്തി​​​​​െൻറ മതേതരത്വവും റിപ്പബ്ലിക്​ സ്വഭാവും സംരക്ഷിക്കുന്ന ആളാണ്​ രാഷ്​ട്രപതിയായി വേണ്ടതെന്നും യെച്ചൂരി എ.എൻ.​െഎ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജൂലൈ 24നാണ്​ നിലവിലെ രാഷ്​​ട്രപതി പ്രണബ്​ മുഖർജിയുടെ കാലാവധി പൂർത്തിയാകുന്ന​ത്​. ജൂലൈ 17നാണ്​ പുതിയ രാഷ്​​ട്രപതിയെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. ജൂൺ 28 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ജൂലൈ 20നാണ്​ വോ​െട്ടണ്ണൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *