പുതുവൈപ്പില്‍ എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ സമരത്തിനിടെ സംഘര്‍ഷം


കൊച്ചി : പുതുവൈപ്പിൽ എൽപിജി ടെർമിനൽ വിരുദ്ധ സമരത്തിനിടെ വീണ്ടും സംഘർഷം. സമരത്തിൽ പങ്കെടുക്കുന്ന നാട്ടുകാർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. സ്ത്രീകളുൾപ്പെടെ നിരവധിപേർക്കു പരുക്കേറ്റു. എൽപിജി സംഭരണ കേന്ദ്രത്തിനെതിരെ പ്രതിഷേധ സമരം നടത്തുന്നവർ പ്ലാന്റിലേക്കു തള്ളിക്കയറാൻ ശ്രമിച്ചതാണു പൊലീസ് ലാത്തിച്ചാർജിൽ കലാശിച്ചത്.സ്ത്രീകൾ ഉൾപ്പെടെയുള്ള സമരക്കാർ പിരിഞ്ഞുപോകാതെ പ്രതിഷേധിക്കുകയാണ്. പൊലീസ് തിരികെ പോകണമെന്നും ഐഒസി അധികൃതർ തീരുമാനത്തിൽനിന്നു പിന്മാറണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്.




Sharing is Caring