മെട്രൊ: ഉമ്മന്‍ ചാണ്ടിയുടെ അസാന്നിധ്യം തീരാകളങ്കം -പി.സി. ജോര്‍ജ്

പ്രഥമയാത്രയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യം കേരളത്തിലെ മെട്രൊ ട്രയിൻ സർവിസിൻെറ ചരിത്രത്തിൽ തീരാകളങ്കമാണെന്ന്​ കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. ഉദ്ഘാടന വേദിയിൽ ഉമ്മൻ ചാണ്ടി ഉണ്ടാകുന്നത് ​േപ്രാട്ടോകോൾ ലംഘനമാണെന്ന വാദം സാങ്കേതികമായി നീതികരിക്കാം. എന്നാൽ, പ്രധാനമന്ത്രിക്കൊപ്പം പ്രഥമയാത്രയിൽ സംസ്ഥാന സർക്കാർ ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം ഉറപ്പുവരുത്തണമായിരുന്നു. വികസന കാര്യങ്ങളിൽ അന്ധമായ രാഷ്​ട്രീയ വിരോധം കലർത്തുന്നതുകൊണ്ടാണ്​ കേരളത്തി​​െൻറ പുരോഗതി ഷട്ടിൽ സർവിസുപോലെ ഇഴയുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം റെഡ്​ക്രോസ്​ ഹാളിൽ കേരള യുവജനപക്ഷം സംസ്ഥാന നേതൃസമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *