രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് പ്രയാഗ്‌രാജിലെത്തും


രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് പ്രയാഗ്‌രാജിലെത്തും. മഹാകുംഭമേളയിലെ ത്രിവേണീ സംഗമത്തില്‍ രാഷ്‌ട്രപതി പുണ്യസ്‌നാനം നടത്തും.അമൃത സ്‌നാനത്തിന് ശേഷം അക്ഷയവത് , ഹനുമാൻ മന്ദിർ എന്നിവിടങ്ങളില്‍ രാഷ്‌ട്രപതി പൂജയും ദർശനവും നടത്തും.


ദ്രൗപദി മുർമു എട്ട് മണിക്കൂറോളം മഹാകുംഭമേള പ്രദേശത്ത് തങ്ങുമെന്നാണ് രാഷ്‌ട്രപതിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഷ്‌ട്രപതിയെ അനുഗമിക്കും. രാഷ്‌ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച്‌ നഗരത്തിലുടനീളം കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.


ത്രിവേണീ സംഗമത്തില്‍ ഏകദേശം 400 ദശലക്ഷം ഭക്തർ പുണ്യസ്നാനം നടത്തി എന്നാണ് റിപ്പോർട്ട്. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ കുംഭമേളയില്‍ പങ്കെടുത്തു. ഭൂട്ടാൻ രാജാവ് തുടങ്ങിയ അന്താരാഷ്‌ട്ര നേതാക്കളും, കുംഭ മേളയില്‍ പങ്കെടുത്തു.



Sharing is Caring