രാഷ്ട്രപതി ഞായറാഴ്ച മൂകാംബിക ക്ഷേത്രത്തില്‍


രാഷ്ട്രപതി പ്രണബ് മുഖര്‍ജി ജൂണ്‍ 18ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും ഉടുപ്പി ശ്രീക്യഷ്ണ മഠം ക്ഷേത്രത്തിലും ദര്‍ശനം നടത്തും. രണ്ടിടത്തും ഭക്ത ജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.


മൂകാംബികയില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം ആറ് വരെ ഭക്ത ജനങ്ങള്‍ക്ക് പ്രവേശമുണ്ടാവില്ല. ശ്രീക്യഷ്ണ മഠത്തിലും ക്ഷേത്രത്തിലും രാവിലെ ഒമ്പത് മുതല്‍ ഉച്ച രണ്ട് മണി വരെയാണ് വിലക്കേര്‍പ്പെടുത്തുക. അന്നദാനം രാഷ്ട്രപതി സ്ഥലംവിട്ട് രണ്ട് മണിക്ക് ശേഷമേ ഉണ്ടാവൂ.




Sharing is Caring