ബാഗിന്റെ അമിതഭാരം ചുമക്കാതെ ഇനി കയ്യും വീശി സ്‌കൂളിലേയ്ക്ക്

സ്‌കൂള്‍ കുട്ടികളുടെ ബാഗിന്റെ ഭാരം താങ്ങാന്‍ സ്‌കൂളിന്റെ കൈത്താങ്ങ്. സ്‌കൂളില്‍ കാല്‍നടയായി വരുന്ന വിദ്യര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗ് കൊണ്ടുപോകാന്‍ പ്രത്യേക വാഹന സംവിധാനം. കണ്ണൂര്‍ ജില്ലയിലെ കാട്ടാമ്പള്ളി ജി.എം യു.പി സ്‌കൂളിലാണ് ഈ മാതൃക. സ്‌കൂള്‍ ബസ് സംവിധാനം പ്രയോജനപ്പെടുത്താന്‍ സ്മ്പത്തിക ശേഷിയില്ലാത്ത കുട്ടികളുടെ ബാഗുകള്‍ ഈ വാനില്‍ ശേഖരിച്ച് സ്‌കൂളിലെത്തിക്കും. സ്‌കൂള്‍ സമയത്തിന് മുമ്പ് ബാഗ് ശേഖരിക്കാന്‍ വാന്‍ കുട്ടികളുടെ വീട്ടുപടിക്കലെത്തും.സ്‌കൂള്‍ ബാഗിന്റെ അമിതഭാരം താങ്ങാനാകാതെ വലയുന്ന കുട്ടികള്‍ക്ക് ഇനി വരാന്തയില്‍ നിന്ന് ബാഗെടുത്ത ് ക്ലാസിലേയ്ക്ക് കയറിയാല്‍ മതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *