ചൈനയിലെ നഴ്‌സറി സ്‌കൂളില്‍ സ്‌ഫോടനം; ഏഴു പേര്‍ കൊല്ലപ്പെട്ടു


കിഴക്കന്‍ ചൈനയിലെ നഴ്‌സറി സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. 59 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.


ജിയാങ്‌സു പ്രവിശ്യയിലെ സുഷോവുവിലാണ് സംഭവം. കുട്ടികളെ സ്‌കൂളില്‍ നിന്ന് എടുത്തുകൊണ്ടു പോവുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.


മരിച്ചവര്‍ കുട്ടികളാണോയെന്ന് വിവരം ലഭിച്ചിട്ടില്ല. സ്‌ഫോടനവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ലഭ്യമായിട്ടില്ല.

മെയ് ഒന്‍പതിന് നഴ്‌സറി കുട്ടികളുമായി പോവുകയായിരുന്ന ബസിന് തുരങ്കത്തിനുള്ളില്‍ വച്ച് തീപിടിച്ച് 11 കുട്ടികളും ഒരു അധ്യാപകനും ഡ്രൈവറും മരിച്ചിരുന്നു. ശമ്പളം നഷ്ടപ്പെട്ടതിന്റെ പേരില്‍ ഡ്രൈവര്‍ ബസിന് തീവയ്ക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.



Sharing is Caring