: അഴിമതിയാരോപണങ്ങള്‍ക്കു പിന്നാലെ യുപിയിലെ വഖഫ് ബോര്‍ഡുകള്‍ പിരിച്ചുവിടാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം. സുന്നി, ഷിയ വഖഫ് ബോര്‍ഡുകള്‍ പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായി വഖഫ് ചുമതലയുള്ള മന്ത്രി മൊഹ്‌സിന്‍ റാസ അറിയിച്ചു.
ഷിയ, സുന്നി വഖഫ് ബോര്‍ഡുകള്‍ക്ക് എതിരെ ഗുരുതരമായ അഴിമതിയാരോപണങ്ങളാണ് വന്നത്. പിന്നാലെ വഖഫ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ അന്വേഷണങ്ങളിലും കൃത്രിമങ്ങള്‍ കണ്ടെത്തി. ഷിയ വഖഫ് ബോര്‍ഡിന്റെ ചെയര്‍മാന്‍ വസിം റിസ്‌വിയും മുന്‍ മന്ത്രി അസം ഖാനും അന്വേഷണപരിധിയിലാണ്. സമാജ്വാദി പാര്‍ട്ടിയില്‍ വ്യാപകമായി അഴിമതി ആരോപണങ്ങള്‍ നേരിട്ട മന്ത്രിയാണ് അസം ഖാന്‍.
നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് നടപടിയെന്നും മന്ത്രി അറിയിച്ചു.
വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള സ്വത്തുവകകളില്‍ നിന്നുള്ള തുക വഴിമാറ്റി ചിലവാക്കാന്‍ രൂപീകരിച്ചതാണ് മൗലാനാ ജോഹര്‍ അലി വിദ്യാഭ്യാസ ട്രസ്റ്റ് എന്നത് ഉള്‍പ്പെടെയാണ് ആരോപണം.













