രാഷ്ട്രപതിയുടെ പോലീസ് മെഡലില്‍ നിന്നും കേരളം പുറത്ത്

ഐപിഎസ്-ഐഎഎസ് ചേരിപ്പോരു കാരണം രാഷ്ട്രപതിയുടെ ഈ വര്‍ഷത്തെ പൊലീസ് മെഡല്‍പട്ടികയില്‍നിന്ന് കേരളം പുറത്തായി. സമയത്ത് കേന്ദ്രത്തിന് പട്ടിക സമര്‍പ്പിക്കാത്തതാണ് കാരണം. ഇതോടെ ഈ വര്‍ഷം കേരള പോലീസിന് രാഷ്ട്രപതിയുടെ മെഡലുകളൊന്നും ഇല്ല.

കേരളത്തിന് ആദ്യമായാണ് പോലീസ് മെഡലുകള്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടാകുന്നത്. ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരടങ്ങുന്ന സമിതിയാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡലിനു പരിഗണിക്കേണ്ടവരുടെ പട്ടിക തയാറാക്കി അയയ്ക്കുന്നത്. ഐപിഎസ്-ഐഎഎസ് ചേരിപ്പോരു കാരണം ഇത്തവണ സമിതി യോഗം ചേര്‍ന്നില്ല. പട്ടിക കൃത്യസമയത്തു സമര്‍പ്പിക്കുന്നതില്‍ ആഭ്യന്തര വകുപ്പ് വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് കേരളം മെഡല്‍ പട്ടികയില്‍നിന്ന് പുറത്തായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *