രാമക്ഷേത്രത്തിനായി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ശിവസേന


അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി പുതിയ വഴികള്‍ തേടി ശിവസേന. കോടതി വിധികളെ മറികടക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് ശിവസേന ആവശ്യപ്പെട്ടിരിക്കുന്നത്.


”രാമക്ഷേത്രത്തെപ്പറ്റി ഇടയ്ക്കിടെ പറഞ്ഞുകൊണ്ടേയിരിക്കുന്നത് നമ്മള്‍ നിര്‍ത്തണം. സംസ്ഥാനത്തിലും കേന്ദ്രത്തിലും ഭരണം മാറിയ സ്ഥിതിക്ക് രാമക്ഷേത്രം നിര്‍മിക്കാനാവും. ഇതിനു വേണ്ടി ഓര്‍ഡിനന്‍സ് ഇറക്കണം”- ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.


അയോധ്യ പ്രശ്‌നം ലോലവും വൈകാരികവുമാണെന്നും അത് പൊതുസമ്മതത്തിലൂടെ സൗഹാര്‍ദ്ധത്തില്‍ തീര്‍ക്കേണ്ടതാണെന്നും കോടതി ഉത്തരവിട്ടിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥ വഴി സ്വീകരിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.



Sharing is Caring