ആശുപത്രികള്‍ അടച്ചിടാനുള്ള തീരുമാനം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി


നഴ്‌സുമാരുടെ സമരം നടക്കുന്ന സാഹചര്യത്തില്‍ അതിനെതിരേ ആശുപത്രി ഉടമകളുടെ അസോസിയേഷന്‍ പ്രഖ്യാപിച്ച സമരം അനുവദിക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നഴ്‌സുമാരുടെ സമരത്തിനെതിരേ തിങ്കളാഴ്ച മുതല്‍ സ്വകാര്യ ആശുപത്രികള്‍ അടച്ചിടാന്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ സംഘടന തീരുമാനിച്ചിരുന്നു.


എന്നാല്‍, ആശുപത്രി മാനേജ്‌മെന്റുകളുടെ ഈ തീരുമാനത്തിനെതിരേയാണ് മന്ത്രി രംഗത്തെത്തിയത്. ആശുപത്രികള്‍ സമ്മര്‍ദ്ദതന്ത്രത്തിന് ശ്രമിച്ചാല്‍ ശക്തമായി നേരിടും. പകര്‍ച്ചവ്യാധികള്‍ നേരിടുന്ന സാഹചര്യമാണ് സംസ്ഥാനത്ത്. ഇത്തരമൊരു സാഹചര്യത്തില്‍ ആശുപത്രികള്‍ അടച്ചിടാനുള്ള തീരുമാനം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.




Sharing is Caring