രാജ്‌മോഹന്‍ ഉണ്ണിത്താന് നേരെ ചീമുട്ടയേറും കയ്യേറ്റ ശ്രമവും

മുന്‍ കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന് നേരെ കെ.മുരളീധരന്‍ അനുകൂലികളുടെ ചീമുട്ടയേറും കയ്യേറ്റ ശ്രമവും .കൊല്ലം ഡി.ഡി.സി സംഘടിപ്പിച്ച കോണ്‍ഗ്രസ് ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം . ഇന്ന രാവിലെ പത്തരയോടെയാണ് സംഭവം. അദ്ദേഹത്തിന്‍റെ വാഹനവും ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകർ അടിച്ചുതകര്‍ത്തു. ഡി.സി.സി ഓഫിസിലേക്ക് അദ്ദേഹം കയറിയ ഉടനെയാണ് കാര്‍ അടിച്ചു തകര്‍ത്തത്. കാറില്‍ നിന്നിറങ്ങിയ അദ്ദേഹത്തെ പ്രവർത്തകരുടെ സംരക്ഷണത്തിലാണ് ഒാഫിസിലെത്തിച്ചത്.

അതേസമയം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നികൃഷ്ട ജീവിയാണെന്ന് ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന്‍ പറഞ്ഞു. മുരളധീധരന്‍ പറഞ്ഞത് രാഷ്രടീയമാണ്. എന്നാല്‍ ഉണ്ണിത്താന്റെ മറുപടി അസഭ്യമായി. ഇത്തരക്കാരെ പാര്‍ടിയില്‍ വെച്ചുപൊറുപ്പിക്കരുതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

നേതാക്കളുടെ പരസ്യ പ്രസ്താവന മുറിവേല്‍പ്പിച്ചതായി മുതിര്‍ന്ന നേതാവ് എ കെ ആന്റണി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *