കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങിന്റെ പാകിസ്ഥാൻ സന്ദർശനം അനുവദിക്കരുതെന്ന് ലഷ്കർ ഭീകരൻ ഹാഫിസ് സയീദ്. ഭാരതവുമായുള്ള വ്യാപാരബന്ധങ്ങളും അവസാനിപ്പിക്കണമെന്നാണ് ഹാഫിസിന്റെ നിലപാട്. കശ്മീർ പ്രശ്നം ചർച്ച ചെയ്യുന്നതിനു ചേർന്ന യോഗത്തിലാണ് ഹാഫിസ് സയീദിന്റെ പ്രസ്താവന. ജമാ അത്തെ ഇസ്ലാമി പാർട്ടി വിളിച്ചു ചേർത്ത യോഗത്തിൽ വിവിധസംഘടനാനേതാക്കളും പങ്കെടുത്തിരുന്നു.
ഭാരതത്തിലേയ്ക്ക് പാകിസ്ഥാനിൽ നിന്നും സവാളയും, ഉരുളക്കിഴങ്ങും കയറ്റി അയയ്ക്കുന്നത് നിർത്തണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു. കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന തീവ്രവാദപ്രവർത്തനങ്ങളെ സ്വാതന്ത്ര്യസമരമെന്ന രീതിയിൽ ന്യായീകരിക്കുന്ന നിലപാടാണ് സമ്മേളനത്തിൽ പങ്കെടുത്ത സംഘടനകൾ സ്വീകരിച്ചത്.














