രാജ്യത്ത് 36,401 കോവിഡ് ബാധിതര്‍ കൂടി; 530 മരണവും

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36,401 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 530 പേരുടെ മരണം ഇന്നലെ സ്ഥിരീകരിച്ചു. 39,157 പേര്‍ ഇന്നലെ രോഗമുക്തരായി. ഇതുവരെ 3,15,25,080 പേര്‍ രോഗമുക്തരായപ്പോള്‍ 3,64,129 പേര്‍ ചികിത്സയിലുണ്ട്. 149 ദിവസത്തിനുള്ളിലാണ് സജീവ രോഗികളുടെ എണ്ണം ഇത്രയും കുറഞ്ഞ നിലയില്‍ എത്തുന്നത്. ആകെ രോഗികളില്‍ 1.13% ആണ് സജീവ രോഗികള്‍. 2020 മാര്‍ച്ചിന് ശേഷം ആദ്യമായാണ് ഈ നിലയില്‍ എത്തുന്നത്.

ഇതിനകം 4,33,049 പേര്‍ മരണമടഞ്ഞു. ദേശീയ തലത്തില്‍ ടിപിആര്‍ 1.94% ആണ്. 1.96% ആയിരുന്നു മുന്‍ ദിവസം. കേരളത്തില്‍ ഇന്നലെ ടിപിആര്‍ 14.64 % ആയിരുന്നു. മണിപ്പുര്‍ (12.89%), സിക്കിം (11.77%) ആയിരുന്നു.

ആകെ 56,64,88,433 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ഇന്നലെ 56,36,336 ഡോസ് നല്‍കി. 42.23 ലക്ഷം ആദ്യഡോസും 14.13 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇതിനകം 50 കോടി കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ 18.73 ലക്ഷം ടെസ്റ്റ് നടന്നു. ഈ മാസം പ്രതിദിനം ശരാശരി 17 ലക്ഷം ടെസ്റ്റുകള്‍ നടത്തിയെന്നും ഐ.സി.എം.ആര്‍ അറിയിച്ചു. 55 ദിവസത്തിനുള്ളില്‍ 10 കോടി ടെസ്റ്റുകള്‍ നടത്തി. ഇത് വലിയൊരു നേട്ടമാണെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി.

ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതില്‍ 21,400 കേസുകള്‍ കേരളത്തിലും 5100 പേര്‍ മഹാരാഷ്ട്രയിലും 1800 പേര്‍ തമിഴ്‌നാട്ടിലുമാണ്. കേരളത്തില്‍ 179 മരണവും മഹാരാഷ്ട്രയില്‍ 158 ഉം ഒഡീഷയില്‍ 65 മരണവും സ്ഥിരീകരിച്ചു.

13 സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ സജീവ രോഗികള്‍ കൂടി. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ പുതിയ രോഗികളുടെ എണ്ണം മുന്‍ ആഴ്ചയേ അപേക്ഷിച്ച്‌ 8% കുറഞ്ഞു. ആഗോള ശരാശരി 0.8% കൂടുതലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *