രാജ്യത്ത് രോഗവ്യാപന നിരക്ക് കുറയുന്നു. രോഗവ്യാപനം അനിയന്ത്രിതമായി ഉയര്‍ന്നിരുന്ന മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ ആറായിരത്തിനടുത്ത് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 16 ലക്ഷം കടന്നുഅതേസമയം, രാജ്യത്തെ കൊവിഡ് കേസുകള്‍ 76 ലക്ഷത്തിലേക്ക് അടുക്കുന്നു.സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ ആശ്വാസം നല്‍കുന്നതാണ്. മരണ സംഖ്യയിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 5984 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും. 125 പേര്‍ക്ക ജീവന് നഷ്ടമാവുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 16, 01 365 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 42,240 പേര്‍ക്ക് ജീവന് നഷ്ടമായി. മാസങ്ങള്‍ക്കുശേഷമാണ് പ്രതിദിന കൊവിഡ് കേസുകള്‍ മഹാരാഷ്ട്രയില്‍ കുറയുന്നത്.
കര്‍ണാടകയില്‍ 5018 പേര്‍ക്കും, തമിഴ്നാട്ടില്‍ 3536 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 2000 തിന് താഴെയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍. ബീഹാറില്‍ മരണസംഖ്യ ആയിരം കടന്നു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 76 ലക്ഷത്തിലേക്ക് അടുക്കുകയാണ്, മരണസംഖ്യ 1,15,000 വും കടന്നു. 88 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്.