രാജ്യത്ത് കോവിഡ് മരണം 1,500 കടന്നു; രോഗബാധിതര്‍ 47,000ത്തിന് അടുത്ത്

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 46,711ആയി. 1583 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. രോഗ മുക്തി നിരക്ക് 27.47 ശതമാനമായി. മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 15,000 കടന്നു. കോവിഡ് 19നെ തുടർന്ന് വിസകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ത്യ പിൻവലിച്ചു. 13,161 പേർക്ക് അസുഖം ഭേദമായി.

മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 15,000 കടന്നു. പുതിയതായി 841 കേസ് കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 15,525 ആണ്. മരണ സഖ്യ 617 ആയി. മുംബൈയിൽ മാത്രം 635 കേസും 26 മരണവും റിപ്പോർട്ട് ചെയ്തു. ഇവിടെ മാത്രം ആകെ രോഗികൾ 9,758 ആണ്, മരണം സംഖ്യ 387ഉം. ധാരാവിയിൽ 33 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തിൽ 49 മരണവും 441 കേസും കൂടി റിപ്പോർട്ട് ചെയ്തു. അഹമ്മദാബിൽ മാത്രം 39 മരണവും 349 കേസും സ്ഥിരീകരിച്ചു. ഗുജറാത്തിൽ ആകെ രോഗികൾ 6,245ഉം മരണം 368 ഉം ആയി.

പഞ്ചാബിൽ 219 കോവിഡ് കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശിൽ 107 കോവിഡ് കേസ് കൂടി സ്ഥിരീകരിച്ചു. ജമ്മു കശ്മീരിൽ 15 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ആകെ രോഗികൾ 1,451 ആയി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *