നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍


നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍. മടങ്ങിയെത്തുന്നവര്‍ക്ക് സാമൂഹിക പിന്തുണ ഉറപ്പുവരുത്തണമെന്നും വിദഗ്ധര്‍ പറയുന്നു.


കൊവിഡ് ബാധിത മേഖലകളില്‍ നിന്ന് എത്തുന്നവര്‍ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തീകരിക്കണം. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ മറച്ചുവെക്കരുത്, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യവിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്. നാട്ടിലെത്തുന്നവരെ ഒറ്റപ്പെടുത്താതെ ചേര്‍ത്ത് നിറുത്താന്‍ സമൂഹവും അവരുടെ കുടുംബങ്ങളും ശ്രദ്ധിക്കണം.


മറ്റ് രാജ്യങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കൊവിഡ് 19 കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് വിദഗ്ധാഭിപ്രായം.



Sharing is Caring