കോ​വി​ഡി​നെ​തി​രെ ഇനിയുമേറെ ദൂ​രം മു​ന്നോ​ട്ട് പോ​കാ​നു​ണ്ടെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ണ്‍ ഡി​സി കോ​വി​ഡി​നെ​തി​രാ​യ അ​മേ​രി​ക്ക​യു​ടെ പോ​രാ​ട്ടം തു​ട​രു​ക​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ഇ​നി​യു​മേ​റെ മു​ന്നോ​ട്ട് പോ​കാ​നു​ണ്ടെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ഒ​രു മാ​സ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യി വൈ​റ്റ് ഹൗ​സി​നു പു​റ​ത്ത്, വാ​ഷിം​ഗ്ട​ണ്‍ ന​ഗ​ര​ത്തി​ല്‍ എ​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

വൈ​റ്റ്ഹൗ​സി​ലെ കോ​വി​ഡ് വൈ​റ​സ് ടാ​സ്ക് ഫോ​ഴ്സി​നെ പി​രി​ച്ചു​വി​ട്ട​ത് വൈ​റ​സ് ബാ​ധ ഒ​ഴി​യു​ന്നു എ​ന്ന​തി​ന്‍റെ സൂ​ച​ന​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടാ​സ്ക് ഫോ​ഴ്സി​നെ പി​രി​ച്ചു​വി​ട്ട​തി​ല്‍ മ​റ്റൊ​രും ഉ​ദ്ദേ​ശ​വു​മി​ല്ലെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *