രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42000 കടന്നു; മരണം 1373 ആയി

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42000 കടന്നു. ഇതുവരെ 42,533 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 29,453 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 1373 ആയി. 11,707 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്.

കഴിഞ്ഞ നാല് ദിവസമായി പോസിറ്റീവ് കേസുകളിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര അടക്കം ആറ് സംസ്ഥാനങ്ങൾക്ക് പുറമേ ഉത്തർപ്രദേശിലും കൊവിഡ് വ്യാപിക്കുകയാണ്. ത്രിപുരയിൽ 12 ബിഎസ്എഫ് ജവാന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഗുജറാത്തിൽ 24 മണിക്കൂറിനിടെ 374 പോസിറ്റീവ് കേസുകളും 28 മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ അഹമ്മദാബാദിലാണ് 274 കേസുകളും 23 മരണവും. ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 5428 ഉം മരണം 290ഉം ആയി. ഡൽഹിയിൽ കൊവിഡ് ബാധിതർ 4500 കടന്നു. ഒടുവിലായി 427 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതർ 4549 ആണ്.

രാജസ്ഥാനിൽ 2,886 പേർക്കും കർണാടകയിൽ 614 പേർക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. പടിഞ്ഞാറൻ യുപിയിലെ ആഗ്ര, മീററ്റ്, സഹാറൻപുർ എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി. മധ്യപ്രദേശിൽ 49 പേർക്ക് കൂടി കൊവിഡ് ബാധിച്ചതോടെ ആകെ രോഗികൾ 2837 ആയി. ഛത്തീസ്ഗഡിൽ മടങ്ങിയെത്തിയ 14 അതിഥി തൊഴിലാളികൾക്ക് കൊവിഡ് കണ്ടെത്തി. തമിഴ്‌നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *