ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങി


ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങി. കളയിക്കാവിളയിലെ ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലാണ് ആദ്യ സംഘം എത്തിയത്. നാഗര്‍കോവില്‍ നിന്നാണ് മലയാളി എത്തിയത്. പരിശോധനയില്‍ രോഗലക്ഷണമില്ലെന്ന് വ്യക്തമായാല്‍ ഇവരെ വീടുകളിലേക്ക് വിട്ടയക്കും. വീടുകളില്‍ ഇവര്‍ 14 ദിവസം നിരീക്ഷണത്തില്‍ തുടരണം.


ഇതര സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ മലയാളികളെ തിരിച്ചെത്തിക്കാന്‍ നോര്‍ക്കയില്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇന്നലെ വൈകുന്നേരം മുതല്‍ ഡിജിറ്റില്‍ പാസുകള്‍ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്.നാഗര്‍കോവിലില്‍ കുടുങ്ങിയ തൃശൂര്‍ സ്വദേശികളായ രണ്ടുപേരാണ് നിലവില്‍ കളയിക്കാവിളയില്‍ എത്തിയിരിക്കുന്നത്.




Sharing is Caring