രാജസ്​ഥാനില്‍ ശക്​തമായ പൊടിക്കാറ്റ്​; 27 മരണം

ജയ്​പൂര്‍: കിഴക്കന്‍ രാജസ്​ഥാനില്‍ വീശിയടിച്ച ശക്​തമായ പൊടിക്കാറ്റില്‍ 18 പേര്‍ മരിച്ചെന്ന്​ റിപ്പോര്‍ട്ട്​. അല്‍വാര്‍, ധോല്‍പൂര്‍, ഭരത്​പൂര്‍ എന്നീ ജില്ലകളിലാണ്​ കാറ്റ്​ വീശിയത്​. ഇവിടങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്​. നിരവധി മരങ്ങള്‍ കടപുഴകി വീണ്​ വീടുകള്‍ തകര്‍ന്നു. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ട്​.

മരണങ്ങള്‍ വീണ്​ വൈദ്യുത പോസ്​റ്റുകള്‍ തകര്‍ന്നതിനാല്‍ അല്‍വാര്‍ കഴിഞ്ഞ രാത്രി മുതല്‍ തന്നെ ഇരുട്ടിലാണ്​. ഭരത്​പൂരിലാണ്​ കൂടുതല്‍ നാശനഷ്​ടങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇവിടെ പൊടിക്കാറ്റില്‍ 11 പേര്‍ മരിക്കുകയും ചെയ്​തിട്ടുണ്ട്​.അപകടത്തില്‍ ആവശ്യമായ എല്ലാ സഹായവും ജില്ലകളില്‍ എത്തിക്കാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ഉദ്യോഗസ്​ഥരോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. മരിച്ചവരുടെ കുടുംബാംഗങ്ങളെ​ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

ബുധനാഴ്​ച രാത്രി പൊടിക്കാറ്റും ശക്​തമായ മഴയും ഡല്‍ഹിയിലും അനുഭവപ്പെട്ടിരുന്നു. ബുധനാഴ്​ച തന്നെ ചെറിയ രീതിയില്‍ രാജസ്​ഥാനിലെ കോട്ടയില്‍ പൊടിക്കാറ്റ്​ രൂപപ്പെട്ടിരുന്നു. 45.4 ഡിഗ്രീ സെല്‍ഷ്യസ്​ ചൂട്​ അനുഭവപ്പെട്ട സംസ്​ഥാനത്ത്​ ശക്​തമായ പൊടിക്കാറ്റിനും ചൂടുകാറ്റിനും സാധ്യതയുണ്ടെന്ന്​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നല്‍കിയിട്ടുണ്ട്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *